മ​ഴ​യി​ൽ കു​ള​മാ​യി ലിങ്ക് റോ​ഡ്
Sunday, December 4, 2022 12:30 AM IST
അ​ങ്ക​മാ​ലി: എം​സി റോ​ഡി​ൽ​നി​ന്നു അ​ങ്ക​മാ​ലി കി​ഴ​ക്കേ പ​ള്ളി -എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലേ​ക്കു​ള്ള ലി​ങ്ക് റോ​ഡി​ൽ (പ​ഴ​യ ട്ര​ഷ​റി റോ​ഡ്) ഒ​രു ചാ​റ്റ​ൽ മ​ഴ​പെ​യ്താ​ൽ പോ​ലും യാ​ത്ര അ​പ​ക​ട​ക​ര​വും ദു​ർ​ഘ​ട​വു​മാ​കു​ന്നു.

ഗ​താ​ഗ​ത പ്രാ​ധാ​ന്യ​മേ​റി​യ ഈ ​ഇ​ട​റോ​ഡി​ൽ ഇ​ട​യ്ക്കി​ടെ ഹ​മ്പ് സ്ഥാ​പി​ച്ചും ടൈ​ൽ വി​രി​ച്ചും യാ​ത്രാ സു​ര​ക്ഷ​യും മ​നോ​ഹ​ര​വു​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ഴ​പെ​യ്താ​ൽ ചെ​ളി​വെ​ള്ളം നി​റ​ഞ്ഞ് ഇ​വി​ടം കു​ള​മാ​വു​ക​യാ​ണ്.

മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തെ ഒ​ഴു​കി​പ്പോ​കാ​നു​ള്ള യാ​തൊ​രു ക്ര​മീ​ക​ര​ണ​വും ഏ​ർ​പ്പെ​ടു​ത്താ​തെ​യു​ള്ള​അ​ശാ​സ്ത്രീ​യ റോ​ഡ് നി​ർ​മാ​ണ​മാ​ണ് ഈ ​ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട യാ​ത്രി​ക​ർ ഈ ​ചെ​ളി​വെ​ള്ള​ത്തി​ൽ ജീ​വ​ൻ പ​ണ​യം വ​ച്ചു​വേ​ണം ക​ട​ന്നു​പോ​കാ​ൻ. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ ഇ​വി​ടെ തെ​ന്നി മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ​ത്വ​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​റം അ​ങ്ക​മാ​ലി മേ​ഖ​ലാ ക​ൺ​വീ​ന​ർ സാ​ജു ഏ​നാ​യി ആ​വ​ശ്യ​പ്പെ​ട്ടു.