കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് പു​തി​യ ബ​സ് ടെ​ർ​മി​ന​ൽ
Sunday, December 4, 2022 12:33 AM IST
കോ​ത​മം​ഗ​ലം: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള പു​തി​യ ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്നു. ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​നാ​യി 2.50 കോ​ടി രൂ​പ​യു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് തു​ക ചെ​ല​വ​ഴി​ക്കു​ന്ന​ത്.

ര​ണ്ട് നി​ല​ക​ളി​ലാ​യി 10000 ച​തു​ര​ശ്ര അ​ടി വ​ലു​പ്പ​ത്തി​ലാ​ണ് ടെ​ർ​മി​ന​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. 6000 ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​രു​ക്കു​ന്ന താ​ഴ​ത്തെ നി​ല​യി​ൽ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ കാ​ര്യാ​ല​യം, അ​ന്വേ​ഷ​ണ കേ​ന്ദ്രം, യാ​ത്ര​ക്കാ​ർ​ക്കു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്രം, പു​രു​ഷ - വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക വി​ശ്ര​മ കേ​ന്ദ്രം എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക. 4000 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ക്കു​ന്ന മു​ക​ളി​ലെ നി​ല​യി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഓ​ഫീ​സ്, ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക്, വാ​ഷ് ഏ​രി​യ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ക്കും.

കെ​ട്ടി​ട​ത്തി​നു മു​ന്പി​ൽ നി​ർ​മി​ക്കു​ന്ന ആ​ധു​നി​ക ബ​സ് ബേ​യോ​ട് അ​നു​ബ​ന്ധി​ച്ച് 100 ച​തു​ര​ശ്ര മീ​റ്റ​റി​ൽ പാ​ർ​ക്കിം​ഗി​നാ​യി ഇ​ന്‍റ​ർ ലോ​ക്ക് ടൈ​ൽ​സ് വി​രി​ച്ച് ബ​സ് യാ​ഡും നി​ർ​മി​ക്കും. അ​തോ​ടൊ​പ്പം നി​ർ​ദ്ദി​ഷ്ട കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​വ​ശ​ത്താ​യി സം​ര​ക്ഷ​ണ ഭി​ത്തി​യും തീ​ർ​ക്കും. കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​മാ​ണ് സാ​ധ്യ​മാ​കു​ന്ന​തെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ പ​റ​ഞ്ഞു.