മോ​ണ്‍. ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര മെ​മ്മോ​റി​യ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ര​ജ​ത ജൂ​ബി​ലി
Sunday, December 4, 2022 12:33 AM IST
വാ​ഴ​ക്കു​ളം: മോ​ണ്‍. ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര മെ​മ്മോ​റി​യ​ൽ സൈ​ക്കോ സോ​ഷ്യ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ന്നു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ പ​റ​ഞ്ഞു.

കോ​ത​മം​ഗ​ലം എ​സ്എ​ച്ച് ജ്യോ​തി പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ. സി​സ്റ്റ​ർ. ക്രി​സ്റ്റി അ​റ​യ്ക്ക​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൈ​ങ്കു​ളം എ​സ്എ​ച്ച് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജോ​സി അ​ഗ​സ്റ്റി​ൻ, ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​താ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു അ​രീ​ക്കാ​ട്ട്, മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ്, ഇ​ടു​ക്കി ന​വ​ജ്യോ​തി പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ. സി​സ്റ്റ​ർ ഡോ. ​ടെ​സ്‌​ലി​ൻ, പൈ​ങ്കു​ളം എ​സ്എ​ച്ച് ആ​ശു​പ​ത്രി ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഫി​സി​യാ​ട്രി​സ്റ്റ് ഡോ. ​ജോ​വാ​ൻ ജോ​ണ്‍, സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ വി​ക്ടോ​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.