സി​ദ്ധാ​ർ​ഥ​ൻ ഉ​ദി​മ​ന​യ്ക്ക് അം​ബേ​ദ്ക​ർ അ​വാ​ർ​ഡ്
Monday, December 5, 2022 12:30 AM IST
മൂ​വാ​റ്റു​പു​ഴ: ഭാ​ര​തീ​യ ദ​ളി​ത് സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ അ​വാ​ർ​ഡി​ന് സി​ദ്ധാ​ർ​ഥ​ൻ ഉ​ദി​മ​ന അ​ർ​ഹ​നാ​യി. നാ​ട​ൻ ക​ലാ​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​നും ആ​ചാ​ര അ​നു​ഷ്ഠാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ക​ലാ​കാ​ര​നും ഉ​ദി​മ​ന​ക്കൂ​ട്ടം നാ​ട​ൻ ക​ലാ​സ​മി​തി​യു​ടെ നി​ര​വ​ധി വേ​ദി​ക​ളി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും നി​റ​സാ​ന്നി​ദ്ധ്യ​വു​മാ​ണ് സി​ദ്ധാ​ർ​ഥ​ൻ. പെ​രി​ങ്ങ​ഴ പ​ണ്ടി​രി​മ​ല ബി​നു​വി​ന്‍റെ​യും ത​ങ്ക​യു​ടെ​യും മ​ക​നാ​ണ് സി​ദ്ധാ​ർ​ഥ്.
11ന് ​ന്യൂ​ഡ​ൽ​ഹി​യി​ലെ പ​ഞ്ച​ശീ​ലാ​ശ്ര​മ​ത്തി​ൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​മെ​ന്ന് ഉ​ദി​മ​ന​ക്കൂ​ട്ടം ക​ലാ സ​മി​തി​യി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി അ​ന്പാ​ടി, കെ.​കെ. ര​തീ​ഷ്, വി​ഷ്ണു ഉ​ദി​മ​ന, ഉ​ദ​യ​കു​മാ​രി, മേ​രി, പാ​ർ​വ​തി എ​ന്നി​വ​ർ അ​റി​യി​ച്ചു.