ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു
Monday, December 5, 2022 12:30 AM IST
പോ​ത്താ​നി​ക്കാ​ട്: ക​ന​ത്ത​മ​ഴ​യെ​തു​ട​ർ​ന്ന് പ​ല്ലാ​രി​മം​ഗ​ല​ത്ത് വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു. പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ഏ​ണി​യാ​ലി​ൽ ലൈ​ല​യു​ടെ വീ​ട്ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് 15 അ​ടി താ​ഴ്ച​യി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ​ത്. വീ​ടി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ഭീ​ക്ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ പി​ൻ​ഭാ​ഗ​ത്തെ മു​റ്റം മു​ഴു​വ​നാ​യി ഇ​ടി​ഞ്ഞു​താ​ഴ്ന്ന നി​ല​യി​ലാ​ണ്.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ഇ. അ​ബ്ബാ​സ്, പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. മൈ​തീ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി നി​ർ​ധ​ന കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ​ക
സം​ഘം സ​മ്മേ​ള​നം

പി​റ​വം: അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ​ക സം​ഘം "ആ​മോ​സ്’ പ്ര​ധാ​ന ശു​ശ്രൂ​ഷ​ക​രു​ടെ വ​ട​ക്ക​ൻ മേ​ഖ​ല ഏ​ക​ദി​ന സ​മ്മേ​ള​നം പി​റ​വം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്നു.
തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ശു​ശ്രൂ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ് യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​നാ​യി. മു​ൻ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ക്ലാ​സ് ന​യി​ച്ചു.​ക​ണ്ട​നാ​ട് ഈ​സ്റ്റ്, ക​ണ്ട​നാ​ട് വെ​സ്റ്റ്, കൊ​ച്ചി, അ​ങ്ക​മാ​ലി, തൃ​ശൂ​ർ ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.