ക​ര്‍​മ​യോ​ഗി പു​ര​സ്‌​കാ​രം
Monday, December 5, 2022 12:30 AM IST
മൂ​വാ​റ്റു​പു​ഴ: ഹി​ന്ദു​ഐ​ക്യ​വേ​ദി താ​ലൂ​ക്ക് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന എ​സ്.​ആ​ര്‍. മു​ര​ളി​മോ​ഹ​ന്‍​ജി​യു​ടെ സ്മ​ര​ണാ​ര്‍​ഥം കു​ടും​ബം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​ര്‍​മ​യോ​ഗി പു​ര​സ്‌​കാ​രം കെ. ​ര​വി​കു​മാ​ര്‍ നാ​ട്യാ​ല​യ്ക്ക് ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍റി​ഫി​ക് ഹെ​റി​റ്റേ​ജ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​ന്‍. ഗോ​പ​ല​കൃ​ഷ്ണ​ന്‍ സ​മ​ര്‍​പ്പി​ച്ചു. ഹി​ന്ദു​ഐ​ക്യ​വേ​ദി സം​സ്ഥാ​ന വ​ക്താ​വ് ആ​ര്‍.​വി. ബാ​ബു പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​പി. അ​പ്പു അ​ധ്യ​ക്ഷ​നാ​യി.
10001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ് ക​ര്‍​മ​യോ​ഗി പു​ര​സ്‌​കാ​രം. പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി​യ ര​വി​കു​മാ​ര്‍ നാ​ട്യാ​ല​യ ചാ​രി​റ്റ​ബി​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പു​ര​സ്‌​കാ​ര​തു​ക മു​ര​ളീ​മോ​ഹ​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വ​ജ്ര ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ച മു​ടി​യേ​റ്റ് ക​ലാ​കാ​ര​ന്‍ ടി.​എ​ച്ച്. ശ്രീ​ശ​ങ്ക​റി​നെ ആ​ദ​രി​ച്ചു.