വൈപ്പിൻ തീരത്ത് അണലിശല്യം; നാട്ടുകാർ ഭീതിയിൽ
Monday, December 5, 2022 12:31 AM IST
വൈ​പ്പി​ൻ: വൈപ്പിൻ തീരദേ ശത്ത് അ​ണ​ലിശല്യം രൂക്ഷമാ യതോടെ പ്രദേശ വാസികൾ ഭീ​തി​യി​ൽ. നാ​യ​ര​ന്പ​ലം, ഞാ​റ​ക്ക​ൽ, എ​ട​വ​ന​ക്കാ​ട്, ചെ​റാ​യി മേ​ഖ​ല​കളി​ലാ​ണ് അ​ണ​ലി​പ്പാ​ന്പു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ ക​ണ്ട് വ​രു​ന്ന​ത്.

ര​ണ്ട് ദി​വ​സം മു​ന്പ് ചെ​റാ​യി ബേ​ക്ക​റി​ക്ക് പ​ടി​ഞ്ഞാ​റ് ഒ​രു വീ​ട്ട​മ്മ മുറ്റ​ത്ത് ഒ​രുദി​വ​സം മു​ന്പ് കൊ​ണ്ട് വ​ന്നി​ട്ടി​രു​ന്ന തേ​ങ്ങ ചാ​ക്കി​ലാ​ക്കാ​ൻ തു​നി​യവേ ര​ണ്ട​ര അ​ടി​യോ​ളം നീ​ള​മു​ള്ള അ​ണ​ലി​യെ ക​ണ്ടെ​ത്തി. തേ​ങ്ങ പെ​റു​ക്കി​യെ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് പാ​ന്പി​നെ ക​ണ്ട​ത്. കു​റ​ച്ച് നാ​ൾ മു​ന്പ് ചെ​റാ​യി ഗൗ​രീ​ശ്വ​ര​ത്തി​നു പ​ടി​ഞ്ഞാ​റ് ഒ​രു​വീ​ടി​ന്‍റെ വ​ള​പ്പ് ക്ലീ​ൻ ചെ​യ്യു​ന്ന​തി​നി​ടെ മൂ​ന്ന​ര അ​ടി​യോ​ളം നീ​ള​മു​ള്ള അ​ണ​ലി​യെ പി​ടി​കൂ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​യ​ര​ന്പ​ല​ത്തും എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ലു​മൊ​ക്കെ അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​യ​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ഹാ​നി​വ​രെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മാ​ര​ക വി​ഷ​മു​ള്ള അ​ണ​ലി​പ്പാ​ന്പു​ക​ൾ ഉ​പ്പു​ള്ള തീ​ര​മേ​ഖ​ല​യി​ൽ സാ​ധാ​ര​ണ ക​ണ്ടുവ​രാ​റി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽനി​ന്നും ഗ്രാ​വ​ലും മ​റ്റും തീ​ര​ദേ​ശ​ത്തേ​ക്ക് കൂ​ടു​ത​ലാ​യി എ​ത്തി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ഇ​തി​ലൂ​ടെ​യാ​ണ​ത്രേ പാ​ന്പു​ക​ൾ തീ​ര​പ്ര​ദേ​ശ​ത്ത് എ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

വീ​ട്ടു​വ​ള​പ്പു​ക​ളി​ൽ തേ​ങ്ങ, വി​റ​ക്, ഇ​ഷ്ടി​ക, ഗ്രാ​വ​ൽ തു​ട​ങ്ങി​യ​വ കൂ​ട്ടി​യി​ടു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​വ എ​ത്തി താ​വ​ള​മ​ടി​ക്കു​ന്ന​ത്. വൈ​പ്പി​ൻ നി​വാ​സി​ക​ൾ​ക്ക് പാ​ന്പു​ക​ടി​യേ​റ്റാ​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ച്ച് കൊ​ച്ചി ന​ഗ​ര​ത്തി​ലോ അ​ങ്ക​മാ​ലിയി​ലോ എ​ത്തി​യാ​ലേ ചി​കി​ത്സ ല​ഭി​ക്കു​ക​യു​ള്ളു. വൈ​പ്പി​നി​ലെ ഒ​രാ​ശു​പ​ത്രി​യി​ലും പാ​ന്പു​ക​ടി​ക്ക് ചി​കി​ത്സ​യി​ല്ല. ഇ​തും തീ​ര​ദേ​ശ വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു.