മ​ത്സ്യത്തൊ​ഴി​ലാ​ളി സ​മ​ര​ത്തോ​ടു​ള്ള സ​ർ​ക്കാർ സ​മീ​പ​നം വേ​ദ​നാ​ജ​ന​കം: ഡോ. ക​ള​ത്തി​പ്പ​റ​ന്പി​ൽ
Monday, December 5, 2022 12:31 AM IST
കൊ​ച്ചി: വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യത്തൊ​ഴി​ലാ​ളി സ​മ​ര​ത്തോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​നം വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് ഡോ. ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​ന്പി​ൽ.
ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രാ​പ്പു​ഴ അ​തി​രൂ​പ​ത അ​ല്മാ​യ ക​മ്മീ​ഷ​ന്‍റെ​യും രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ​ത്തി​ന്‍റെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി​യും ജ​നാ​ധി​പ​ത്യ​ത്തി​ലു​ള്ള അ​ർ​ഹ​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​നുവേ​ണ്ടി​യും സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെന്ന് ആ​ർ​ച്ച്ബി​ഷ​പ്പ് കുറ്റപ്പെടുത്തി.
വ​രാ​പ്പു​ഴ അ​തി​രൂ​പ​ത രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, അ​ല്മാ​യ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ൽ, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ർ​ജ്, കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ്, കെഎ​ൽ​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് പാ​ള​യ​ത്തി​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.