പോ​ലീ​സ് നാ​യ സ്കൂ​ട്ട​റി​ടി​ച്ച് ച​ത്തു; വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം
Monday, December 5, 2022 12:35 AM IST
തൃ​പ്പൂ​ണി​ത്തു​റ: തെ​രു​വു​നാ​യ്ക്കൂ​ട്ട​ത്തെ ക​ണ്ട് ഭ​യ​ന്നോ​ടി​യ പോ​ലീ​സ് നാ​യ കൂ​ട്ട​റി​ടി​ച്ച് ച​ത്തു. എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സ് ഡോ​ഗ് സ്ക്വാ​ഡി​ലെ ഒ​ലി​വ​ർ എ​ന്ന നാ​യ​യാ​ണ് സ്വ​കാ​ര്യ മൃ​ഗാ​ശു​പ​ത്രി​യി​ൽ ച​ത്ത​ത്. നാ​യ​യെ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ നാ​യ​യെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ തൊ​ട്ട​ടു​ത്തു​ള്ള ക്ഷേ​ത്ര​പ​റ​മ്പി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന തെ​രു​വു​നാ​യ്ക്കൂ​ട്ടം കൂ​ട്ട​മാ​യി കു​ര​ച്ചു​ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ഭ​യ​പ്പെ​ട്ട് ഓ​ടി​യ പോ​ലീ​സ് നാ​യ​യെ സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ​വ​ച്ച് സ്ക്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ എ​രൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ​ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​യ​യെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു.

തൃ​പ്പൂ​ണി​ത്തു​റ ഡി​എ​ച്ച്ക്യു ക​മാ​ൻ​ഡ​ൻ​ഡ് കെ. ​സു​രേ​ഷ്, സ്റ്റേ​റ്റ് ലെ​വ​ൽ കെ ​ണ​യ​ൻ ചാ​ർ​ജ് ഓ​ഫീ​സ​ർ എ​സ്. സു​രേ​ഷ്, പോ​ലീ​സ് വെ​റ്റി​ന​റി സ​ർ​ജ​ൻ ബി.​എ​സ്. സു​മ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ൽ​കി. 

ബെ​ൽ​ജി​യം മെ​ല​നോ​യി​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ഒ​രു വ​യ​സു​ള്ള ഒ​ലി​വ​ർ ​തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ഒ​രു മാ​സം മു​ൻ​പാ​ണ് പോ​ലീ​സ് സേ​ന​യി​ൽ ചേ​ർ​ന്ന​ത്.