ഖ​ത്ത​ർ ‘മോ​ഹ​’വു​മാ​യി അ​ൻ​വ​ർ സാ​ദ​ത്ത്; ശ​രി​വ​ച്ച് മു​ഖ്യ​മ​ന്ത്രി
Tuesday, December 6, 2022 12:13 AM IST
ആ​ലു​വ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ക​ളി കാ​ണാ​ൻ പോ​യ​പ്പോ​ൾ ഖ​ത്ത​റി​ലെ ഗ​താ​ഗ​ത സൗ​ക​ര്യം ക​ണ്ട് മോ​ഹി​ച്ചു പോ​യെ​ന്ന് ആ​ലു​വ എം​എ​ൽ​എ അ​ൻ​വ​ർ സാ​ദ​ത്ത് നി​യ​മ​സ​ഭ​യി​ൽ. ന​മ്മു​ടെ നാ​ട് അ​തേ രീ​തി​യി​ൽ ത​ന്നെ വി​ക​സി​ക്കേ​ണ്ട​താ​ണെ​ന്നും അ​തി​നാ​യി എ​ല്ലാ​വ​രും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യും. തൃ​ശൂ​ർ മു​ത​ൽ ഇ​ട​പ്പ​ള്ളി​വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത നി​ല​വി​ലു​ള്ള നാ​ലു വ​രി​യി​ൽ നി​ന്നും ആ​റു​വ​രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​നാ​യി അ​വ​ത​രി​പ്പി​ച്ച​പ്പോ​ഴാ​ണ് എം​എ​ൽ​എ ആ​ഗ്ര​ഹം പ്ര​ക​ട​പ്പി​ച്ച​ത്. 
ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ൽ വീ​തി കു​റ​വാ​യ കാ​ര​ണ​ത്താ​ൽ നാ​ഷ​ണ​ൽ ഹൈ​വേ​യി​ലു​ണ്ടാ​വു​ന്ന ഗ​താ​ഗ​ത കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യി മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​മ​തി നേ​ടി​യെ​ടു​ക്ക​ണ​മെ​ന്നും എം​എ​ൽ​എ സ​ബ്മി​ഷ​നി​ൽ ഉ​ന്ന​യി​ച്ചു.
തൃ​ശൂ​ർ മു​ത​ൽ ഇ​ട​പ്പ​ള്ളി​വ​രെ​യു​ള്ള നാ​ഷ​ണ​ൽ ഹൈ​വേ ആ​റു​വ​രി​യാ​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും, അ​തു​പോ​ലെ ആ​ലു​വ​യി​ലെ നാ​ഷ​ണ​ൽ ഹൈ​വെ​യി​ലു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ കാ​ര്യം പ്ര​ത്യേ​കി​ച്ച് പ​രി​ഗ​ണി​ച്ച് ന​ട​പ​ടി​ക​ൾ എ​ടു​ക്കേ​ണ്ട​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ബ്‌​മി​ഷ​നു സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി.