കൊ​ച്ചി ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റ്: ഹൈ​ബി ഈ​ഡ​ൻ
Tuesday, December 6, 2022 12:13 AM IST
കൊ​ച്ചി: മാ​ഫി​യാ സം​ഘ​ങ്ങ​ള്‍ കൊ​ച്ചി​യെ ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റാ​ക്കി മാ​റ്റി​യെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി. പോ​ലീ​സ് പ​ട്രോ​ളിം​ഗു​കൂ​ടി കു​റ​ഞ്ഞ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​വ​രെ ല​ഹ​രി​യെ​ത്തി​ക്കു​ന്ന​തി​ൽ ഇ​വ​ർ സ​ജീ​വ​മാ​യെ​ന്നും ഹൈ​ബി പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​പി.
ന​ഗ​ര​ത്തി​ൽ കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ പെ​രു​കു​മ്പോ​ഴും പോ​ലീ​സ് തു​ട​രു​ന്ന അ​നാ​സ്ഥ കൊ​ച്ചി​യെ മാ​ഫി​യ​ക​ളു​ടെ ക്രൈം ​ക്യാ​പ്പി​റ്റ​ലാ​ക്കി​ത്തീ​ർ​ത്തു. ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ ഭ​യ​ന്ന് പ​ക​ല്‍ പോ​ലും വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. ഈ ​സ​ഹാ​ച​ര്യ​ത്തി​ല്‍ ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും ഹൈ​ബി പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ഓ​ഫീ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​പി. സ​ജീ​ന്ദ്ര​ന്‍, വി.​ജെ. പൗ​ലോ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​ൾ മു​ത്ത​ലി​ബ്, ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.