ഫാ. ഷാ​ജ​ന്‍ ചി​റ്റി​നാ​പ്പി​ള്ളി​യു​ടെ ചരമവാർഷികാചരണം നടത്തി
Tuesday, December 6, 2022 12:13 AM IST
അ​ങ്ക​മാ​ലി: മ​ണി​പ്പൂ​ര്‍ ഇംഫാ​ല്‍ അ​തി​രൂ​പ​ത​യി​ലെ സു​ഗ​നു ഇ​ട​വ​ക​യി​ല്‍ വെ​ടി​യേ​റ്റ് മ​രി​ച്ച അ​സി​സ്റ്റന്‍റ് വി​കാ​രിയായി​രു​ന്ന ഫാ. ​ഷാ​ജ​ന്‍ ചി​റ്റി​നാ​പ്പി​ള്ളി​യു​ടെ 22-ാം ച​ര​മ​വാ​ര്‍​ഷി​കാ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ന്‍ ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് അ​ബ്രാ​ഹാം കെ. ​മാ​ത്യൂ ഉദ്ഘാടനം ചെയ്തു. മാ​തൃ ഇ​ട​വ​ക​യാ​യ മൂ​ന്നാം​പ​റ​മ്പ് കാ​ര്‍​മ​ല്‍ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ നടന്ന ചടങ്ങിൽ ബി​ഷ​പ് മാ​ര്‍ തോ​മ​സ് ച​ക്യേ​ത്ത് അധ്യക്ഷനായി.
റോ​ജി എം.​ജോ​ണ്‍ എംഎ​ല്‍എ, ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ല​തി​ക ശ​ശി​കു​മാ​ര്‍, ബി​ജു പാ​ലാ​ട്ടി, മോ​ണ്‍​. വ​ര്‍​ഗീ​സ് ഞാ​ളി​യ​ത്ത്, മൂ​ക്ക​ന്നൂ​ര്‍ സെന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് പൊ​ള്ള​യി​ല്‍, ഫാ. ​ജോ​സ് ഇ​ട​ശേ​രി, ക​ണ്‍​വീ​ന​ര്‍ എ.​പി. ജോ​ഷി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​കാ​രി. ഫാ. ​അ​ജോ മൂ​ത്തേ​ട​ന്‍, ജോ​സ് ച​ക്യേ​ത്ത്, ജി​ജോ വ​ര്‍​ഗീ​സ്, സി.​ജെ. ഡേ​വി​സ്, പി.​പി. ആ​ന്‍റണി മാ​സ്റ്റ​ര്‍ തുടങ്ങിയവർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.