അയ്യന്പുഴയിൽ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് പന്തംകൊളുത്തി പ്രതിഷേധം
Tuesday, December 6, 2022 12:16 AM IST
കാ​ല​ടി: കെഎ​സ്‌യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ കൊ​ല​വി​ളി ന​ട​ത്തി​യ അ​യ്യമ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​ല​ടി​യി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധം ന​ട​ത്തി.
അഞ്ച് കെഎ​സ്​യു പ്ര​വ​ർ​ത്ത​ക​രു​ടെ ര​ക്തം ശ​ങ്ക​ര​യു​ടെ മ​ണ്ണി​ൽ വീ​ഴ്ത്തി​യേ അ​ട​ങ്ങൂ​വെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി മ​റ്റൂ​ർ ജം​ഗ്ഷ​നി​ൽ പ്ര​സം​ഗി​ച്ച അ​യ്യ​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റിനെ​തി​രേ പ​രാ​തി ന​ൽ​കി​ ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ​യും കേ​സെ​ടു​ക്കാ​ൻ തയാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. സ​ത്യ​പ്ര​തി​ഞ്ജാ ലം​ഘ​നം ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വെ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.ജ​ന.​സെ​ക്ര​ട്ട​റി ജി​ന്‍റോ ജോ​ൺ,  ജി​നേ​ഷ് തൈ​പ​റ​മ്പി​ൽ, ജോ​മോ​ൻ ദേ​വ​സി, മി​ഥു​ൻ ത​ളാ​ഞ്ചേ​രി, വൈ​ശാ​ഖ് എ​സ്. ദ​ർ​ശ​ൻ, ഷെ​റീ​ന ജോ​യ്, ആ​ൽ​ബി​ൻ, ലൈ​ജു ഈ​രാ​ളി, എ​ൽ​ദോ ജോ​ൺ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു