ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നി​ർ​മ​ല കോ​ള​ജി​ന്
Tuesday, December 6, 2022 12:21 AM IST
മൂ​വാ​റ്റു​പു​ഴ: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല പു​രു​ഷ​വി​ഭാ​ഗം ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് ജേ​താ​ക്ക​ളാ​യി. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ എം.​എ കോ​ള​ജ് കോ​ത​മം​ഗ​ല​ത്തെ 21 പോ​യി​ന്‍റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ബ​സേ​ലി​യ​സ് കോ​ള​ജ് കോ​ട്ട​യ​ത്തെ 31 പോ​യി​ന്‍റി​ന് പ​ര​ജ​യ​പ്പെ​ടു​ത്തി. മൂ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​നെ 10 പോ​യി​ന്‍റ് പ​രാ​ജ​യ​പ്പെ​ടു​ത്തി.
ലീ​ഗി​ൽ മു​ഴു​വ​ൻ പോ​യി​ന്‍റു​ക​ളു​മാ​യി ഒ​ന്നാം സ്ഥാ​നം നി​ർ​മ​ല കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി. കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​വി. തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ.​ജെ. ഇ​മ്മാ​നു​വ​ൽ, ബ​ർ​സാ​ർ റ​വ. ഡോ. ​ജ​സ്റ്റി​ൻ ക​ണ്ണാ​ട​ൻ, സ്പോ​ർ​ട് വി​ഭാ​ഗം മേ​ധാ​വി ജെ. ​സ​ന്തോ​ഷ്, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ കോ​ച്ച് അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.