വി​ളം​ബ​ര ജാ​ഥ ന​ട​ത്തി: വ്യാ​പാ​ര ഹ​ർ​ത്താ​ൽ ഇ​ന്ന്
Tuesday, December 6, 2022 12:21 AM IST
മൂ​വാ​റ്റു​പു​ഴ: മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന വ്യാ​പാ​ര ഹ​ർ​ത്താ​ലി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടു​കൂ​ടി മൂ​വാ​റ്റു​പു​ഴ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ഞ്ച​രി​ച്ച ജാ​ഥ എ​വ​റ​സ്റ്റ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. അ​ജ്മ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു.
ഭാ​ര​വാ​ഹി​ക​ളാ​യ പി.​യു. ഷം​സു​ദ്ദീ​ൻ, ബോ​ബി എ​സ്. നെ​ല്ലി​യ്ക്ക​ൽ, ഗ്രെ​യി​ൻ​സ് മ​ർ​ച്ച​ന്‍റ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ​സ് പാ​ല​പ്പു​റം, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​വി.​എം. ആ​രി​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി മു​ണ്ട​യ്ക്ക​ൽ, ട്ര​ഷ​റ​ർ സാ​ദി​ഖ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്ന് ന​ട​ക്കു​ന്ന വ്യാ​പാ​ര ഹ​ർ​ത്താ​ലി​നോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് സി.​എ​സ്. അ​ജ്മ​ൽ അ​റി​യി​ച്ചു. മു​നി​സി​പ്പ​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക അ​ന്യാ​യ​മാ​യി വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ്യാ​പാ​ര ഹ​ർ​ത്താ​ലി​ന് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.