ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
Wednesday, December 7, 2022 12:19 AM IST
വ​രാ​പ്പു​ഴ: ദേ​ശീ​യ​പാ​ത 66ൽ ​വ​രാ​പ്പു​ഴ പാ​ല​ത്തി​നു സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ർ മ​രി​ച്ചു. വ​രാ​പ്പു​ഴ തേ​വ​ർ​ക്കാ​ട് പാ​റ​മ്മേ​ൽ ഫ്രാ​ൻ​സി​സി​ന്‍റെ മ​ക​ൻ ഡി​ക്സ​ണ്‍ (44), ചെ​റി​യ​പ്പി​ള്ളി ക​ണ്ഠ​ക​ർ​ണ​ൻ വെ​ളി ചു​ങ്ക​ത്ത​റ വീ​ട്ടി​ൽ ജെ​യ്മി​യു​ടെ ഭാ​ര്യ ബി​ന്ദു (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബി​എ​സ്എ​ൻ​എ​ലി​ൽ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ ഡി​ക്സ​ണ്‍ ഇ​ട​പ്പ​ള്ളി​യി​ലെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം .
വ​ള്ളു​വ​ള്ളി​യി​ലെ വീ​ട്ടി​ൽ​നി​ന്നു മ​ക​ളെ കൊ​ണ്ടു​വ​രാ​നാ​യി ഇ​ട​പ്പ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബി​ന്ദു​വി​ന്‍റെ സ്കൂ​ട്ട​ർ എ​തി​രേ​വ​ന്ന ഡി​ക്സ​ന്‍റെ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ൽ തെ​റി​ച്ചു​വീ​ണു. ഉ​ട​ൻ നാ​ട്ടു​കാ​ർ ര​ണ്ടു​പേ​രെ​യും ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ചു.
ചി​റ​യ്ക്ക​കം നോ​ർ​ത്ത് ര​ണ്ടാം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡി​ക്സ​ണ്‍ ഫ്രാ​ൻ​സി​സി​ന്‍റെ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലി​ജി. മ​ക്ക​ൾ: ഡു​വ​ൽ, ദി​യ, ഡാ​നി​യ. ബി​ന്ദു​വി​ന്‍റെ സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. മ​ക്ക​ൾ: ജോ​ബി​ൻ, ജോ​ൾ​ബി. വ​ള്ളു​വ​ള്ളി അ​റ​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​യ ബി​ന്ദു വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​എ​ബി​ജി​ൻ അ​റ​യ്ക്ക​ലി​ന്‍റെ പി​താ​വി​ന്‍റെ സ​ഹോ​ദ​ര​പു​ത്രി​യാ​ണ്.