തമിഴ്നാട് സ്വദേശിനികൾ പി​ടി​യി​ൽ
Wednesday, December 7, 2022 12:19 AM IST
നെ​ടു​മ്പാ​ശേ​രി: സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട്ടു​കാ​രാ​യ യു​വ​തി​ക​ളെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. സേ​ലം ഡി​ക്യു ന​ഗ​ർ മീ​ൻ തെ​രു​വ് പൊ​ന്നി(34), പു​ഷ്പ (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെയായി​രു​ന്നു സം​ഭ​വം. മു​ന​മ്പം- അ​ങ്ക​മാ​ലി റൂ​ട്ടി​ലെ ബ​സി​ലെ യാ​ത്ര​ക്കാ​രി​ ാ​ര​യ്ക്കാ​ട്ടു​കു​ന്ന് വി​ശ്വ​നാ​ഥ​ൻ ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ സാ​വി​ത്രി​യു​ടെ(73) മാ​ല​യാ​ണ് ക​വ​രാ​ൻ ശ്ര​മി​ച്ച​ത്. സീ​റ്റി​നു പി​റ​കി​ലി​രു​ന്ന യു​വ​തി​ക​ൾ യാ​ത്ര​യ്ക്കി​ടെ മാ​ല​യു​ടെ കൊ​ളു​ത്ത് അ​ക​ത്തി​വ​ച്ചി​രു​ന്നു. സാ​വി​ത്രി സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങാ​ൻ നേ​ര​ത്ത് മാ​ല വ​സ്ത്ര​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം യു​വ​തി​ക​ൾ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​വി​ത്രി ബ​ഹ​ളം വ​ച്ച​തോ​ടെ യാ​ത്ര​ക്കാ​രും, നാ​ട്ടു​കാ​രും ചേ​ർ​ന്ന് യു​വ​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.