ദ​ന്പ​തി കോ​ണ്‍​ഫ​റ​ൻ​സ് 10ന്
Wednesday, December 7, 2022 12:26 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം-അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത കേ​ന്ദ്ര​ത്തി​ന്‍റെ (ഫേ​സ്) കീ​ഴി​ൽ മി​ഷ​ന​റി ക​പ്പി​ൾ​സ് ഓ​ഫ് ക്രൈ​സ്റ്റ് നേ​തൃ​ത്വം ന​ൽ​കു​ന്ന 10-ാ​മ​ത് ദ​ന്പ​തി കോ​ണ്‍​ഫ​റ​ൻ​സ് 10ന് ​ന​ട​ക്കും. ’ഉ​റ​പ്പു​ള്ള ദാ​ന്പ​ത്യം, ഉ​ണ​ർ​വു​ള്ള കു​ടും​ബം’ എ​ന്ന​താ​ണ് വി​ഷ​യം. ക​ള​മ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 9.30ന് ​അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ റ​വ.​ ഡോ. വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
എം​സി​സി അ​തി​രൂ​പ​ത കോ​-ഓർ​ഡി​നേ​റ്റ​ർ ദ​ന്പ​തി ടെ​സി​യും റൈ​ഫ​ണും അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത കേ​ന്ദ്രം ഡ​യ​റ​ക്ട​ർ റ​വ.​ ഡോ. ജോ​സ​ഫ് മ​ണ​വാ​ള​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. എം​സി​സി സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ റ​വ.​ ഡോ. അ​ഗ​സ്റ്റി​ൻ ക​ല്ലേ​ലി സെ​മി​നാ​ർ ന​യി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫേ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മ​ണ​വാ​ള​ൻ, അ​സി.​ ഡ​യ​റ​ക്ട​ർ ഫാ.​ സാ​ൻ​ജോ ക​ണ്ണ​ന്പി​ള്ളി, എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​വ​രാ​ച്ച​ൻ, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് മാ​ത്യൂ, മേ​രി​യ​മ്മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.