സെ​ന്‍റ് ഫി​ലോ​മി​നാ​സ് യൂ​ത്ത് സെ​ന്‍റ​ർ റൂ​ബി ജൂ​ബി​ലി​യാ​ഘോ​ഷം തു​ട​ങ്ങി
Wednesday, December 7, 2022 12:26 AM IST
വ​രാ​പ്പു​ഴ: കൂ​ന​മ്മാ​വ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് ചാ​വ​റ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ യു​വ​ജ​ന സം​ഘ​ട​ന​യാ​യി സെ​ന്‍റ് ഫി​ലോ​മി​നാ​സ് യൂ​ത്ത് സെ​ന്‍റ​ർ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷം ഹൈ​ബി ഈ​ഡ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ ലൂ​യി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച യൂ​ത്ത് സെ​ന്‍റ​ർ അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ മൊ​മെ​ന്‍റ ന​ൽ​കി ആ​ദ​രി​ച്ചു.
ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ർ​ട്ടി​ൻ പ​ന​യ്ക്ക​ൽ, ഫാ. ​ഫെ​ലി​ക്സ് ച​ക്കാ​ല​ക്ക​ൽ, ഫാ. ​റി​നോ​യ് സേ​വ്യ​ർ ക​ള​പ്പു​ര​യ്ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി, ബി​ജു പ​ഴ​മ്പി​ള്ളി, ടോ​മി ച​ന്ദ​ന​പ്പ​റ​മ്പി​ൽ, മെ​ൽ​ബി​ൻ തൊ​ട്ടി​പ്പ​റ​മ്പി​ൽ, സേ​വ്യ​ർ ക​ണ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന കൃ​ത​ജ്ഞ​ത ബ​ലി​യി​ൽ ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ഫെ​ലി​ക്സ് - ച​ക്കാ​ല​ക്ക​ൽ റൂ​ബി ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കി. യൂ​ത്ത് ഡ​യ​റ​ക്ട​ർ ഫാ. ​റി​നോ​യ് സേ​വ്യ​ർ ക​ള​പ്പു​ര​യ്ക്ക​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.