തൃ​ക്കാ​ക്ക​ര​യി​ൽ ജീ​വി​തശൈ​ലി രോ​ഗനി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി
Wednesday, December 7, 2022 12:26 AM IST
കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ സം​ഘ​ടി​പ്പി​ച്ച ജീ​വി​ത ശൈ​ലി രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് വൈ​സ്​ചെ​യ​ർ​മാ​ൻ എ.​എ. ഇ​ബ്രാ​ഹിം​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​
സ്ഥി​രംസ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ്മി​ത സ​ണ്ണി, സു​നീ​റ ഫി​റോ​സ്, നൗ​ഷാ​ദ് പ​ല്ല​ച്ചി, കൗ​ൺ​സി​ല​ർ​മാ​രാ​യ ച​ന്ദ്ര​ബാ​ബു, പി.​സി. മ​നൂ​പ്, ജി​ജോ ച​ങ്ങം​ത​റ, റ​സി​യ നി​ഷാ​ദ്, സി​ൽ​മാ ശി​ഹാ​ബ്, അ​ൻ​സി​യ ഹ​ക്കിം, സ​ജീ​ന അ​ക്ബ​ർ, ഷാ​ന അ​ബ്ദു, സി.​സി വി​ജു, ഖാ​ദ​ർ കു​ഞ്ഞു, അ​ജു​ന ഹാ​ഷിം, ഉ​ണ്ണി കാ​ക്ക​നാ​ട് തുടങ്ങിയവർ നേതൃത്വം നൽകി. ​കാ​ക്ക​നാ​ട് എ​ഫ്എ​ച്ച്സി,​ തൃ​ക്കാ​ക്ക​ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, യുപിഎ​ച്ച്സി തൃ​ക്കാ​ക്ക​ര എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്.

ചാ​ക്കി​ൽ മൃ​തദേഹ​മെ​ന്ന്
കിം​വ​ദ​ന്തി

ആ​ലു​വ: പെ​രി​യാ​റി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ഒ​ഴു​കു​ന്നെ​ന്ന് കിം​വ​ദ​ന്തി. ഒ​ഴു​കി ന​ട​ന്ന ചാ​ക്കു കെ​ട്ട് ക​ര​യ്ക്കു ക​യ​റ്റി​യ​പ്പോ​ൾ ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മാ​ലി​ന്യ​ശേ​ഖ​രം.
ഇ​ന്ന​ലെ ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​ല​പ്പോ​ഴും മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ന്ന​ടി​യു​ന്ന​തി​നാ​ൽ 'ചാ​ക്ക് ക​ഥ' അ​തി​വേ​ഗം പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ആ​രോ പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്ന് പു​ഴ​യി​ൽ ത​ള​ളി​യ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.