മ​ന്ത്രി മാ​റി​യ​ത​റി​യാ​തെ ന​ഗ​ര​സ​ഭ
Wednesday, December 7, 2022 12:27 AM IST
ആ​ലു​വ: മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മ​ന്ത്രി മാ​റി​യ​ത​റി​യാ​തെ ആ​ലു​വ ന​ഗ​ര​സ​ഭ. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ശ​താ​ബ്ദി​യാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​ന അ​റി​യി​പ്പ് ക​ത്തു​ക​ളി​ല​ട​ക്കം മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി മു​ൻ മ​ന്ത്രി എം.വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​റെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മ​ന്ത്രി​യെ​ന്ന വി​ശേ​ഷ​ണ​മാ​ണ് ലെ​റ്റ​ർ​പാ​ഡു​ക​ളി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 
ര​ക്ഷാ​ധി​കാ​രി​ക​ളി​ലും സ്ഥാ​നം മാ​റി​യ​വ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ദ്വൈ​താ​ശ്ര​മം സെ​ക്ര​ട്ട​റി​യാ​യി പു​തി​യ സ​ന്യാ​സി​യാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ചു​മ​ത​ല​യി​ലു​ള്ള​ത്. ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​ന​ത്തേ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ന്ന നി​ല​യി​ൽ ജെ​ബി മേ​ത്ത​റെ​യാ​ണ് നി​യോ​ഗി​ച്ചി​രു​ന്ന​ത്. കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​ച്ച് രാ​ജ്യ​സ​ഭാം​ഗ​മാ​യ​തി​നാ​ൽ പ​ല പ​രി​പാ​ടി​ക​ൾ​ക്കും തി​ര​ക്കു​ക​ൾ കാ​ര​ണം എ​ത്തി​ച്ചേ​രാ​നാ​കു​ന്നി​ല്ല.