പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ചയാൾ പിടിയിൽ
Thursday, December 8, 2022 12:13 AM IST
ചെ​റാ​യി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു. പ​ള്ളി​പ്പു​റം ചെ​റാ​യി ബേ​ക്ക​റി സ്റ്റോ​പ്പി​നു കി​ഴ​ക്കുവ​ശം വെ​ളി​യ​ത്തു​പ​റ​മ്പ് വീ​ട്ടി​ല്‍ ജ​യ​ന്‍ എ​ന്നു വി​ളി​ക്കു​ന്ന സു​ബ്ര​മ​ണ്യ​നെ(58) ആണ് മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റുചെ​യ്ത​ത്. കു​ട്ടി​യെ ലൈം​ഗീക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന വി​വ​രം കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​ല്‍ അ​റി​യി​ക്കു​ക​യും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.
പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് മു​ന​മ്പം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ.​എ​ല്‍.​ യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇയാളെ അ​റ​സ്റ്റു ചെ​യ്യുകയായിരുന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാൻഡ് ചെ​യ്തു.