കൊ​ച്ചി​ന്‍ എ​ക്‌​സ്‌​പോ നാ​ളെ മു​ത​ല്‍
Thursday, December 8, 2022 12:13 AM IST
കൊ​ച്ചി: ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യു​ടെ നേൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ച്ചി​ന്‍ എ​ക്‌​സ്‌​പോ നാ​ളെ മു​ത​ല്‍ 11 വ​രെ തൃ​പ്പൂ​ണി​ത്തു​റ പു​തി​യ​കാ​വ് ക്ഷേ​ത്ര​മൈ​താ​നി​യി​ല്‍ ന​ട​ക്കും. മേ​ഖ​ല​യി​ലെ പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. എ​ഴു​പ​തോ​ളം സ്റ്റാ​ളു​ക​ളി​ലാ​യി പ്ര​ദ​ര്‍​ശ​ന​വും വി​ല്പ​ന​യും ഇ​തോ​ടൊ​പ്പം ന​ട​ക്കും.
വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശീ​ല​ന ക്ലാ​സു​ക​ളും മേ​ള​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ജീ​വ്, ഷാ​ജി, ബി​ബി​ന്‍, വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ല്‍
അ​ക്ര​മം; പ്ര​തി പി​ടി​യി​ല്‍

കൊ​ച്ചി: മ​ദ്യം ല​ഭി​ക്കാ​ന്‍ വൈ​കി​യ​തി​ല്‍ ക്ഷു​ഭി​ത​നാ​യി ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ന്‍റെ ബി​ല്‍ കൗ​ണ്ട​ര്‍ വി​ന്‍​ഡോ​യു​ടെ ചി​ല്ല് അ​ടി​ച്ചുത​ക​ര്‍​ത്ത കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ക​ലൂ​ര്‍ മ​ണ​പ്പാ​ട്ടി​പ്പ​റ​മ്പ് സ്വദേശി ​ജാ​ക്‌​സ​ണ്‍ (47) ആ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഓ​ള്‍​ഡ് ക​തൃ​ക്ക​ട​വ് റോ​ഡി​ലെ ബി​വ​റേ​ജ​സ് കോ​ര്‍​പറേ ഷൻ ഔ​ട്ട്‌​ലെ​റ്റി​ലാ​ണ് ബി​ല്ല് അ​ട​ച്ച​തി​നുശേ​ഷം മ​ദ്യം ല​ഭി​ക്കാ​ന്‍ വൈ​കി​യ​തി​ല്‍ ക്ഷു​ഭി​ത​നാ​യി ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ബി​ല്‍ കൗ​ണ്ട​റി​ലെ ചി​ല്ല് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.