വിമാനത്താവളത്തിൽ ലഹരിവിരുദ്ധ കൂ​ട്ട​യോ​ട്ടം
Thursday, December 8, 2022 12:15 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​താ​വ​ള​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ്യോ​മ​യാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​വി​രു​ദ്ധ കൂ​ട്ട​യോ​ട്ടം ന​ട​ത്തി.
സി​യാ​ൽ സു​ര​ക്ഷ വി​ഭാ​ഗ​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​മാ​നത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​രും വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ഇ​തി​ൽ പ​ങ്കെ​ടു​ത്തു. "സ്വ​പ്ന​ങ്ങ​ളെ പി​ൻ​തു​ട​രു-ല​ഹ​രി​യെ അ​ല്ല എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​യാ​ണ് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ച​ത്.
രാ​വി​ലെ എ​യ​ർ​പ്പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ സി. ​ദി​നേ​ശ് കു​മാ​ർ ടെ​ർ​മി​ന​ൽ -3ൽ ​ഫ്ളാ​ഗ് ഓ​ഫ് ചെയ്ത് കൂ​ട്ട​യോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​യാ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ.എം. ഷ​ബീ​ർ അധ്യ​ക്ഷ​നാ​യി​രു​ന്നു.
എം.​സോ​ജ​ൻ കോ​ശി , വി.ജി. ര​വീ​ന്ദ്ര​നാ​ഥ് , ജെ​യ്ക്ക​ബ് ടി ഏ​ബ്രാ​ഹം, ശി​വ​ദാ​സ​ൻ ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കി. കൂ​ട്ട​യോ​ട്ട​ത്തി​ൽ മു​ൻ വോ​ളി​ബോ​ൾ താ​രം വി.എ. മൊ​യ്തീ​ൻ നൈ​ന,സി​നി​മ താ​ര​ങ്ങ​ളാ​യ ബാ​ല, വീ​ണ നാ​യ​ർ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.