സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഡെ​ന്‍റ​ൽ കോ​ള​ജ് ചാ​പ്പ​ൽ കൂ​ദാ​ശ
Thursday, December 8, 2022 12:17 AM IST
കോ​ത​മം​ഗ​ലം: ചേ​ലാ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഡെ​ന്‍റ​ൽ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച ചാ​പ്പ​ലി​ന്‍റെ കൂ​ദാ​ശ ഒ​ന്പ​തി​നും 10നും ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് പ്രാ​ർ​ഥ​ന​യ്ക്കും തു​ട​ർ​ന്ന് ചാ​പ്പ​ൽ കൂ​ദാ​ശ​ക്കും എ​ഡ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ട്ര​സ്റ്റ് മാ​നേ​ജ​രും മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്റ്റി​യു​മാ​യ ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി തോ​മ​സ് മാ​ർ തി​മ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​വും. 10ന് ​രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന​യ്‌​ക്ക് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഏ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​ഹ​കാ​ർ​മി​ക​നാ​വും.
മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, ഏ​ലി​യാ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ്, ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​യും ഉ​ണ്ടാ​കും. കു​ർ​ബാ​ന​യ്‌​ക്ക് ശേ​ഷം ന​ട​ത്തു​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല, കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് റാ​ങ്ക് നേ​ടി​യ 10 പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കും. കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​വി​ധം കു​റ​ഞ്ഞ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന ലാ​ബാ​ണ് തു​റ​ക്കു​ന്ന​ത്. 11ന് ​പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ടി.​യു. കു​രു​വി​ള, പ്രി​ൻ​സി​പ്പ​ൽ ജ​യി​ൻ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.