കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Thursday, December 8, 2022 10:28 PM IST
കോ​ല​ഞ്ചേ​രി: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വ​തി മ​രി​ച്ചു. നോ​ർ​ത്ത് വ​ല​ന്പൂ​ർ മു​ണ്ടേ​ട​ത്ത് നാ​രാ​യ​ണ​ന്‍റെ മ​ക​ൾ ആ​ശ നാ​രാ​യ​ണ​ൻ (38) ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ തോ​ന്നി​യ്ക്ക ക​ത്തോ​ലി​ക്കാ പ​ള്ളി​ക്കു സ​മീ​പ​മു​ള്ള വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

കോ​ല​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ലു​ള്ള രോ​ഗി​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കാ​നാ​യി പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നാ​ട്ടു​കാ​രും മ​റ്റ് യാ​ത്ര​ക്കാ​രും കൂ​ടി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ഭി​ഷേ​ക് (തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി), അ​ഭി​ജി​ത്ത് (യു​കെ​ജി വി​ദ്യാ​ർ​ഥി വ​ല​ന്പൂ​ർ ജി​യു​പി​എ​സ്). മാ​താ​വ്: പ്ര​കാ​ശി​നി.