വ്യാജ സ്ക്രാ​ച്ച് ആ​ൻ​ഡ് വി​ൻ കാ​ർ​ഡ്; മു​ന്ന​റി​യി​പ്പു​മാ​യി റൂ​റ​ൽ പോ​ലീ​സ്
Thursday, December 8, 2022 11:47 PM IST
ആ​ലു​വ: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സീ​സ​ണി​ൽ ഇ​റ​ങ്ങു​ന്ന വ്യാ​ജ സ്ക്രാ​ച്ച് ആ​ൻ​ഡ് വി​ൻ കാ​ർ​ഡു​ക​ൾ​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ്. ഒ​രു ചെ​റി​യ ഇ​ട​വേ​ള​യ്ക്കുശേ​ഷം സ്ക്രാ​ച്ച് ആ​ൻ​ഡ് വി​ൻ കാ​ർ​ഡ് ത​ട്ടി​പ്പു​മാ​യി സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തുവ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

പ്ര​മു​ഖ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര സൈ​റ്റി​ന്‍റെ പേ​രി​ലാ​ണ് കാ​ർ​ഡു​ക​ൾ ത​പാ​ലി​ലൂ​ടെ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​ത്. താ​ങ്ക​ൾ ഭാ​ഗ്യ​വാ​നാ​യ ക​സ്റ്റ​മ​റാ​ണെ​ന്നും താ​ങ്ക​ളെ പ്ര​ത്യേ​ക ന​റു​ക്കെ​ടു​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി സെ​ല​ക്ട് ചെ​യ്ത​തുകൊ​ണ്ടാ​ണ് സ്ക്രാ​ച്ച് ആ​ൻ​ഡ് വി​ൻ​ കാ​ർ​ഡ് അ​യ​യ്ക്കു​ന്ന​തെ​ന്നും ഭാ​ഗ്യം പ​രീ​ക്ഷി​ക്കാ​നും കാ​ർ​ഡി​ൽ പ​റ​യു​ന്നു.

ഉ​ര​ച്ചു നോ​ക്കി​യ​പ്പോ​ൾ പ​തി​നാ​റ​ര​ല​ക്ഷം രൂ​പ​യു​ടെ വി​ല കൂ​ടി​യ വാ​ഹ​ന​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ല​ടി​യി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​വി​നു സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. സ​മ്മാ​നം ല​ഭി​ക്കു​ന്ന​തി​ന് ചെ​യ്യേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​റ​ഞ്ഞി​രി​ക്കു​ന്ന​തോ​ടെ​യാ​ണ് സം​ശ​യം ഉ​യ​ർ​ന്ന​ത്. പേ​ര്, ബാ​ങ്ക്, ബ്രാ​ഞ്ച്, അ​ക്കൗ​ണ്ട് ന​മ്പ​ർ, ഐ​എ​ഫ്എ​സ്‌​സി കോ​ഡ് ഇ​വ​യെ​ല്ലാം ത​ട്ടി​പ്പുസം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ഇ​തൊ​ക്കെ കൊ​ടു​ത്താ​ൽ കി​ട്ടു​ന്ന​ത് വ​ൻ​സ​മ്മാ​ന​മ​ല്ലെ​ന്നും സ​മ്മാ​നം കൈ​മാ​റു​ന്ന​തി​നും ല​ഭി​ക്കു​ന്ന​തി​നും ത​ട്ടി​പ്പുസം​ഘം വ​ലു​തും ചെ​റു​തു​മാ​യ തു​ക​ക​ൾ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ​ബാ​ങ്ക് വി​വ​ര​ങ്ങ​ളും ഒ​ടി​പി​യും കൈ​മാ​റു​ക വ​ഴി അ​ക്കൗ​ണ്ടി​ലു​ള്ള തു​ക മു​ഴു​വ​ൻ ത​ട്ടി​പ്പുസം​ഘം കൊ​ണ്ടുപോ​കു​മെ​ന്നും പോ​ലീ​സ് മേ​ധാ​വി മു​ന്ന​റി​യി​പ്പു ന​ൽ​കി.