ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
Thursday, December 8, 2022 11:47 PM IST
കൊ​ച്ചി: വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് 18 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​ർ​ഹ​രാ​യ​വ​രു​ടെ പേ​രു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യും താ​മ​സം മാ​റി​യ​വ​രെ​യും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നും ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റു​മാ​രെ നി​യോ​ഗി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക 2023 ജ​നു​വ​രി അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.