പി​ണ​റാ​യി തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ടെ അ​ന്ത​ക​നെ​ന്ന് എം.​എം. ഹ​സ​ൻ
Friday, December 9, 2022 12:32 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ടെ അ​ന്ത​ക​നാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് യു​ഡി​എ​ഫ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​നെ​തി​രെ എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​ഴി​വു​ക​ൾ പി​എ​സ്‌​സി​ക്കു റി​പ്പോ​ർ​ട്ടു ചെ​യ്യാ​തെ ഇ​ഷ്ട​ക്കാ​രെ ആ​ദ്യം താ​ത്കാ​ലി​ക​മാ​യി നി​യ​മി​ച്ചു വൈ​കാ​തെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​ണ് സ​ർ​ക്കാ​ർ തു​ട​രു​ന്ന​ത്. പി​ണ​റാ​യി സ​ർ​ക്കാ​ർ മൂ​ന്നു​ല​ക്ഷം ഇ​ഷ്ട​ക്കാ​രെ വ​ഴി​വി​ട്ട് നി​യ​മി​ച്ചി​ട്ടു​ണ്ട്. ഈ ​നി​യ​മ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കു​ന്ന​തു വ​രെ യു​ഡി​എ​ഫ് സ​മ​രം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ കെ.​പി. ധ​ന​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ൽ സി​പി​എ​മ്മി​ന്‍റെ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​വ​സാ​നി​പ്പി​ക്കു​ക, പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക, താ​ത്കാ​ലി​ക ത​സ്തി​ക​ക​ളി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​യ​മ​നം ന​ട​ത്തു​ക, പി​എ​സ്‌​സി​യെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.

യു​ഡി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ർ, ജെ​എ​സ്എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജ​ൻ ബാ​ബു, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, ജി​ല്ലാ ക​ണ്‍​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വി.​ജെ. പൗ​ലോ​സ്, വി.​പി. സ​ജീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.