റോ​ഡ് ഫ​ണ്ട് ത​ട്ടി​പ്പ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കണമെന്ന്
Friday, December 9, 2022 12:32 AM IST
ക​ള​മ​ശേ​രി: ആ​ന​ക്കു​ഴി​ക്കാ​ട്ട് മു​റി​ക്കാ​ട്ടി​ക്ക​ര ക്രോ​സ് ബ​ണ്ട് റോ​ഡ് ചെ​ളി​ക്കു​ണ്ടാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.​ ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ റോ​ഡി​ന്‍റെ സ്ഥി​തി​യാ​ണി​ത്. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ 14,90,000 രൂ​പ ​ഈ സാന്പത്തിക വർഷം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ​അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​തു​ക​യു​ടെ വി​വ​രം വ​രെ വി​വ​രാ​വ​കാ​ശം വ​ഴി​യാ​ണ് നാ​ട്ടു​കാ​ർ​ക്ക്അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. റോ​ഡി​ലെ കു​ഴി​ക​ൾ മൂ​ടു​ക​യും ക​ട്ട വി​രി​ക്കു​ക​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടത്തുന്നതിനുമാണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​തെ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ​ക​യി​ൽ പ​റ​യു​ന്നു.

അ​നു​വ​ധി​ച്ച തു​ക റോ​ഡി​നാ​യി ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല എ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ അ​സൗ​ക​ര്യ​മാ​ണ് ഈ ​റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ൻ. ചെ​ളി​ക്കു​ണ്ടാ​യി കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ ക​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ വ​രെ പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. കാ​ൽ​ന​ട​യാ​യി വ​രെ ന​ട​ക്കാ​നും ക​ഴി​യു​ന്നി​ല്ല.​ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും തി​രി​ഞ്ഞു പോ​ലും നോ​ക്കി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ ​റോ​ഡിന്‍റെ നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യും ഫ​ണ്ട് തി​രി​മ​റി​യും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ടി.​എ. അ​ലി​യാ​ർ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി യി​രി​ക്കു​ക​യാ​ണ്.