കു​സാ​റ്റി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍ ആ​രം​ഭി​ച്ചു
Friday, December 9, 2022 12:32 AM IST
ക​ള​മ​ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല (കു​സാ​റ്റ്) വ​നി​താ പ​ഠ​ന​കേ​ന്ദ്രം, ദേ​ശീ​യ​വ​നി​ത ക​മ്മീ​ഷന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 'ജെ​ന്‍​ഡ​ര്‍ ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ഇ​ന്‍ ഇ​ന്ത്യ: റോ​ഡ് ബ്ലോ​ക്സ് ആ​ന്‍​ഡ് റോ​ഡ് മാ​പ്സ്' എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ര്‍ പ്ര​മു​ഖ ഒ​ളി​മ്പ്യ​നും ടേ​ബി​ള്‍ ടെ​ന്നീ​സ് താ​ര​വു​മാ​യ എ. ​രാ​ധി​ക സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​ദേ​വി സൗ​മ്യ​ജ ച​ട​ങ്ങി​ന് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡ​ബ്ല്യൂഎ​സ്‌സി, ​ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. അ​ജി​ത അ​ധ്യ​ക്ഷ​യാ​യി. സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​ആർ. പൂ​ര്‍​ണി​മ നാ​രാ​യ​ണ്‍, ലീ​ഗ​ല്‍ സ്റ്റ​ഡീ​സ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് ഡോ. എ. വാ​ണി കേ​സ​രി എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. ഡോ. ​സം​ഗീ​ത പ്ര​താ​പ് ന​ന്ദി പ​റ​ഞ്ഞു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ്ര​സ്തു​ത സെ​മി​നാ​റി​ല്‍ മു​പ്പ​തോ​ളം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും.