എംഎൽഎ ഓഫീസിലേക്ക് ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ച്
Friday, December 9, 2022 12:32 AM IST
അ​ങ്ക​മാ​ലി: കാ​ല​ടി ശ്രീ ​ശ​ങ്ക​ര കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് എം​എ​ൽ​എ സം​ര​ക്ഷ​ണം ന​ൽ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ അ​ങ്ക​മാ​ലി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​മാ​ലി എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

അ​ങ്ക​മാ​ലി പ​ഴ​യ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് പ​ട്ട​ണം ചു​റ്റി എം​എ​ൽ​എ ഓ​ഫീ​സി​ന് മു​ന്നി​ൽ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​യോ​ഗം ഡിവൈഎ​ഫ്ഐ ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് എം ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​ജീ​സ് മു​ണ്ട​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ.​ ബി​ബി​ൻ വ​ർ​ഗീ​സ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സ​ച്ചി​ൻ ഐ. ​കു​ര്യ​ക്കോ​സ്, സി.​കെ സ​ലിം​കു​മാ​ർ, പി.​യു. ജോ​മോ​ൻ, രാ​ഹു​ൽ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.