എ​ടി​വി നി​ർ​മി​ച്ച് വി​ശ്വ​ജ്യോ​തി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Friday, December 9, 2022 12:35 AM IST
മൂ​വാ​റ്റു​പു​ഴ: ഓ​ട്ടോ സ്പോ​ർ​ട്സ് ഇ​ന്ത്യ(​എ​എ​സ്ഐ) എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗോ​വ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ഷ​ണ​ൽ മെ​ഗാ എ​ടി​വി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ഓ​ൾ ടെ​റെ​യ്ൻ വെ​ഹി​ക്കി​ൾ(​എ​ടി​വി)​യു​ടെ അ​വ​ത​ര​ണം കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ നെ​ടും​പു​റ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. രാ​ജ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ഷ​ണ്മു​ഖേ​ഷ്, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. രാ​ജ്യ​ത്തെ പ്ര​മു​ഖ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു വി​ശ്വ​ജ്യോ​തി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മ്മി​ച്ച പ്രൊ​ജ​ക്ടി​നാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. കോ​ള​ജി​ലെ ഇ​ൻ​വി​ക്റ്റ​സ് ടെ​ക്നി​ക്ക​ൽ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 31 വി​ദ്യാ​ർ​ഥി​ക​ളു​ടെ ടീം ​ആ​ണ് എ​ടി​വി നി​ർ​മി​ച്ച​ത്.