ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​സ​ന്ധ്യ
Friday, December 9, 2022 12:35 AM IST
മൂ​വാ​റ്റു​പു​ഴ: ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​കാ​യി​ക മ​ത്സ​ര​വും ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റും. രാ​വി​ലെ 9.30 മു​ത​ൽ ന​ഗ​ര​സ​ഭാ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, ടൗ​ണ്‍ ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

വൈ​സ് ചെ​യ​ർ​പ​ഴ്സ​ണ്‍ സി​നി ബി​ജു, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പ്ര​മീ​ള ഗി​രീ​ഷ്കു​മാ​ർ, അ​ജി മു​ണ്ടാ​ട്ട്, പി.​എം. അ​ബ്ദു​ൾ സ​ലാം, നി​സ അ​ഷ്റ​ഫ്, ജോ​സ് കു​ര്യാ​ക്കോ​സ്, ന​ഗ​ര​സ​ഭാം​ഗം ബി​ന്ദു സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ഫ്രീ​ഡം ഓ​ണ്‍ വീ​ൽ​സ് വീ​ൽ​ചെ​യ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ ഗാ​ന​മേ​ള ന​ട​ക്കും. കി​ര​ണം 2022 എ​ന്ന പേ​രി​ലാ​ണ് മ​ത്സ​ര​വും ക​ലാ സ​ന്ധ്യ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.