ജ​ൽ ജീ​വ​ൻ മി​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​യി വി​സാ​റ്റിലെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ
Friday, December 9, 2022 12:35 AM IST
ഇ​ല​ഞ്ഞി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല വി​ഭ​വ​വ​കു​പ്പ് ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ജ​ൽ ജീ​വ​ൻ മി​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​യി വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി പി​റ​വം ജ​ല അ​ഥോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​ജെ. അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​സാ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ റി​ട്ട. വിം​ഗ്. ക​മ​ൻ​ഡ​ർ പ്ര​മോ​ദ് നാ​യ​ർ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ഷാ​ജി ആ​റ്റു​പു​റം, സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പു മേ​ധാ​വി ടി​മി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.