ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
Friday, December 9, 2022 12:36 AM IST
മൂ​വാ​റ്റു​പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ സം​വി​ധാ​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ സം​വി​ധാ​നം നി​ശ്ച​ല​മാ​യി​രി​ക്കു​ന്ന​തി​നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ഏ​റെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. പോ​സ്റ്റ്‌​മോ​ർ​ട്ട​ങ്ങ​ൾ ഒ​രു ദി​വ​സം വ​രെ വൈ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്നും എം​എ​ൽ​എ ചൂ​ണ്ടി​കാ​ട്ടി.

ആ​ശു​പ​ത്രി​യി​ൽ ആ​ർ​ടി​പി​സി​ആ​ർ സം​വി​ധാ​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി വീ​ണ ജോ​ർ​ജി​ന് എം​എ​ൽ​എ ക​ത്തു​ന​ൽ​കി. സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​വാ​റ്റു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ‘വി​മു​ക്തി’ ല​ഹ​രി​വി​മു​ക്ത ക്ലി​നി​ക് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.