കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് കാ​യ​ലി​ൽ പ​തി​ച്ചു
Saturday, December 10, 2022 12:27 AM IST
ചെ​റാ​യി: ചെ​റാ​യി ര​ക്തേ​ശ്വ​രി ബീ​ച്ച് റോ​ഡി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ഇ​ന്നോ​വ കാ​ർ കാ​യ​ലി​ൽ പ​തി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി തെ​ക്കോ​ട്ട് രാ​ജേ​ഷ് ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. കൂ​ടെ സു​ഹൃ​ത്തും ഉ​ണ്ടാ​യി​രു​ന്നു. കാ​യ​ലി​ൽ വീ​ണ കാ​റി​ൽ​നി​ന്ന് ഇ​രു​വ​രും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

മൂ​ന്നു​വ​ർ​ഷം മു​ന്പ് ഒ​രു കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​വി​ടെ കാ​യ​ലി​ൽ വീ​ണ് വീ​ട്ട​മ്മ മു​ങ്ങി​മ​രി​ച്ചി​രു​ന്നു. നാ​ലു വ​ള​വു​ക​ൾ ഉ​ള്ള റോ​ഡി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദി​ശ മ​ന​സി​ലാ​ക്കു​വാ​നു​ള്ള ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തു​മൂ​ല​മാ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​ത്.