കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി
Saturday, December 10, 2022 12:27 AM IST
ആ​ലു​വ: നി​ര​ന്ത​ര കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. മു​ള​ന്തു​രു​ത്തി പെ​രു​മ്പി​ള്ളി പാ​ണാ​ര്‍ പാ​ല​ത്തി​നു സ​മീ​പം പു​ത്ത​റ​മ​ല​യി​ല്‍ സ​ഞ്ചു സാ​ബു(23) വി​നെ​യാ​ണ് ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. 
മു​ള​ന്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ന്‍, തൃ​പ്പൂ​ണി​ത്തു​റ എ​ക്സൈ​സ് ഓ​ഫീ​സ് പ​രി​ധി​ക​ളി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ള​ളി​ല്‍ കൊ​ല​പാ​ത​ക ശ്ര​മം, അ​ടി​പി​ടി, മ​യ​ക്കു മ​രു​ന്ന് കേ​സ് തു​ട​ങ്ങി നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ്. ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​ഞ്ച് ഡി​ഐ​ജി നീ​ര​ജ് കു​മാ​ർ ഗു​പ്ത​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.