മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര
Saturday, December 10, 2022 12:27 AM IST
അ​ങ്ക​മാ​ലി: പൊ​ങ്ങം നൈ​പു​ണ്യ കോ​ള​ജ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സം​ഘ​ടി​പ്പി​ച്ചു. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി​അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍​ഗീ​സ് പൊ​ട്ട​ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ര്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വി​നാ​യി വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്രി​ന്‍​സി​പ്പ​ലു​മാ​യ റ​വ.​ഡോ. പോ​ള​ച്ച​ന്‍, അ​ക്കാ​ദ​മി​ക് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ട്രീ​സ പാ​റ​ക്ക​ല്‍, എ​ച്ച്ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​സാ​ബു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ​യെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ ച​ട​ങ്ങി​ല്‍ പ്ര​കാ​ശി​പ്പി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള സ്മ​ര​ണ പു​തു​ക്കു​ക​യും ചെ​യ്തു.