വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സ്കൂ​ൾ ചാ​ന്പ്യ​ൻ
Saturday, December 10, 2022 12:27 AM IST
വാ​ഴ​ക്കു​ളം: ചാ​ല​ക്കു​ടി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന സെ​ൻ​ട്ര​ൽ കേ​ര​ള സി​ബി​എ​സ്ഇ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ 365 പോ​യി​ന്‍റു​ക​ൾ നേ​ടി ചാ​ന്പ്യ​ന്മാ​രാ​യി. പു​ത്ത​ൻ​കു​രി​ശ് ബി​ടി​സി പ​ബ്ലി​ക് സ്കൂ​ൾ 72 പോ​യി​ന്‍റു​ക​ളോ​ടെ റ​ണ്ണ​റ​പ്പാ​യ​പ്പോ​ൾ പ​റ​വൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ൾ 48 പോ​യി​ന്‍റു​ക​ൾ നേ​ടി സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പ് സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
ചാ​ല​ക്കു​ടി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു ക​രീ​ത്ത​റ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.
ചാ​ല​ക്കു​ടി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​സ​ന്തോ​ഷ് മു​ണ്ട​ൻ​വാ​ടി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മാ​യ ആ​ന്‍റ​ണി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷൈ​ൻ ക​ള​യാ​ട്ടി​ൽ സി​എം​ഐ, കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​സി​ജ​ൻ പോ​ൾ ഊ​ന്നു​ക​ല്ലേ​ൽ, കാ​ർ​മ​ൽ സ്കൂ​ൾ കാ​യി​ക പ​രി​ശീ​ല​ക​രാ​യ എം.​പി. തോ​മ​സ്, ഷി​ജോ സ്ക​റി​യ, ഷൈ​നി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.