ടാ​ങ്ക​ർ ലോ​റി​യി​ൽ​നി​ന്ന് ഓ​യി​ൽ ചോർന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി മ​റി​ഞ്ഞു
Saturday, December 10, 2022 12:30 AM IST
കോ​ല​ഞ്ചേ​രി: പ​ട്ടി​മ​റ്റം-​പ​ഴ​ന്തോ​ട്ടം റോ​ഡി​ൽ പ​ട്ടി​മ​റ്റം തെ​ക്കേ​ക​വ​ലി​യി​ലെ ക​യ​റ്റ​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ​നി​ന്നും വെ​ളി​ച്ചെ​ണ്ണ വീ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യ്‌​ക്ക് ഒ​ന്നോ​ടെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വെ​ളി​ച്ചെ​ണ്ണ​യു​മാ​യി എ.​എം.​എ ഓ​യി​ൽ ക​മ്പി​നി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന വെ​ളി​ച്ചെ​ണ്ണ​യാ​ണ് ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ റോ​ഡി​ൽ വീ​ണ​ത്. പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ എ​ൻ.​ടി .ബാ​ല​ൻ, സ​ജു മോ​ഹ​ൻ, എം.​എ​സ്.​മി​ഥു​ൻ, എ​സ്.​ഷൈ​ജു, ആ​ർ. വി​ജ​യ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് ഓ​യി​ൽ നീ​ക്കം ചെ​യ്തു.