താ​ക്കോ​ൽ​ദാ​നം നാ​ളെ
Saturday, December 10, 2022 12:30 AM IST
വാ​ഴ​ക്കു​ളം: ആ​വോ​ലി ല​യ​ണ്‍​സ് ക്ല​ബ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​ന് മ​ണി​യ​ന്ത​ട​ത്ത് ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ താ​ക്കോ​ൽ കൈ​മാ​റും. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് റീ​ജ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ, സോ​ണ്‍ ചെ​യ​ർ​മാ​ൻ ടി.​ടി. മാ​ത്യു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ജോ​ർ​ജ് ഫ്രാ​ൻ​സി​സ്, ഷെ​ൽ​മി ജോ​ണ്‍​സ്, ബി​ജു ജോ​സ്, ബി​ന്ദു ജോ​ർ​ജ്, സൗ​മ്യ ഫ്രാ​ൻ​സി​സ്, എ.​കെ. ജി​ബി, സെ​ബാ​സ്റ്റ്യ​ൻ സേ​വ്യ​ർ, ലി​ൻ​സ​ണ്‍ ജോ​ർ​ജ്, സു​നി​ൽ പി. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ക്ല​ബ് ആ​വോ​ലി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​ന്‍റെ പ്ര​ഥ​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക​ല്ലൂ​ർ​ക്കാ​ട് മ​ണി​യ​ന്ത​ട​ത്ത് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
മൂ​ന്നു കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​നാ​ണ് 600 സ്ക്വ​യ​ർ ഫീ​റ്റ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ ന​ൽ​കി​യ മൂ​ന്നു സെ​ന്‍റി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു​ക്കി​യ ഷെ​ഡി​ലാ​ണ് രോ​ഗി​യാ​യ ഭാ​ര്യ​യ്ക്കും ഒ​രു കൈ​ക്കു​ഞ്ഞി​നും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​റ്റു ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം ദി​വ​സ​ക്കൂ​ലി തൊ​ഴി​ലാ​ളി​യാ​യ ഗൃ​ഹ​നാ​ഥ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്.