യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​മ​ച്ച​ൻ ജോ​സ​ഫ്
Saturday, December 10, 2022 12:30 AM IST
കോ​ത​മം​ഗ​ലം: കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ മാ​മ​ച്ച​ൻ ജോ​സ​ഫ് മ​ത്സ​രി​ക്കും. കോ​ത​മം​ഗ​ല​ത്ത് ന​ട​ന്ന യു​ഡി​എ​ഫ് യോ​ഗ​മാ​ണ് മാ​മ​ച്ച​ൻ ജോ​സ​ഫി​നെ തീ​രു​മാ​നി​ച്ച​ത്. അം​ഗ​ങ്ങ​ൾ​ക്ക് വി​പ്പ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം, കേ​ര​ളാ കോ​ണ്‍​ഗ്ര​സ്ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​എം. മൈ​ക്കി​ൾ, എ.​ജി. ജോ​ർ​ജ്, കെ.​പി. ബാ​ബു തു​ട​ങ്ങി​യ​വ​രു​ൾ​പ്പ​ടെ വി​വി​ധ നേ​താ​ക്ക​ൾ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി​രു​ന്നു​വെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. 12നാ​ണ് കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫ്-​ഏ​ഴ്, എ​ൽ​ഡി​എ​ഫ്-​ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. യു​ഡി​എ​ഫ് അം​ഗ​ത്തെ അ​ട​ർ​ത്തി​യെ​ടു​ത്ത് ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ​കൂ​ടി​യാ​ണ് മു​തി​ർ​ന്ന നേ​താ​ക്ക​ൾ​കൂ​ടി യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​ത്.