ക്വാ​റി പ്ര​വ​ർ​ത്ത​നം നി​ല​ച്ചു; നിർമാണമേഖലയ്ക്ക് തിരിച്ചടി
Saturday, December 10, 2022 12:30 AM IST
കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന കു​ള​ങ്ങാ​ട്ടു​കു​ഴി​യി​ലെ ക​രി​ങ്ക​ൽ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ക ക്വാ​റി​യാ​യി​രു​ന്നു. ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്‌​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്.
താ​ലൂ​ക്കി​നു​ള്ളി​ലും ജി​ല്ല​യ്‌​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ക​രി​ങ്ക​ല്ല് എ​ത്തി​ച്ചി​രു​ന്ന​ത് ഇ​വി​ടെ​നി​ന്നാ​ണ്. ദി​വ​സ​വും അ​നേ​കം ലോ​ഡ് ക​രി​ങ്ക​ല്ല് കൊ​ണ്ടു​പോ​യി​രു​ന്നു. ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ക​രി​ങ്ക​ൽ ക്ഷാ​മം ഉ​ണ്ടാ​കും.
വീ​ട് നി​ർ​മാ​ണ​ത്തി​നു​ൾ​പ്പ​ടെ ക​ല്ല് കൊ​ണ്ടു​വ​രാ​ൻ വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്വാ​റി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​തോ​ടെ നി​ർ​മാ​ണ ചെ​ല​വും വ​ർ​ധി​ക്കും. ക്ര​ഷ​റു​ക​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക​ളി​ൽ​നി​ന്ന് പാ​റ​ക്ക​ല്ല് വി​ൽ​പ്പ​ന ന​ട​ത്താ​റി​ല്ല.
കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്വാ​റി​ക​ൾ ആ​രം​ഭി​ക്കാ​ൻ നീ​ക്കം ന​ട​ന്നെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളു​മു​ള്ള​തി​നാ​ൽ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.