സാ​ബു ജേ​ക്ക​ബി​നെതിരേ കേ​സെ​ടു​ത്തു
Saturday, December 10, 2022 12:32 AM IST
കി​ഴ​ക്ക​മ്പ​ലം: കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ പി .വി ശ്രീ​നി​ജി​ന്‍റെ പ​രാ​തി​യി​ൽ ട്വ​ന്‍റി 20 പ്ര​സി​ഡന്‍റ് സാ​ബു എം ​ജേ​ക്ക​ബി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഡീ​നാ ദീ​പ​ക്കാ​ണ് ര​ണ്ടാം പ്ര​തി. ക​ഴി​ഞ്ഞ ചി​ങ്ങം ഒ​ന്നി​ന് ഐ​ക്ക​ര​നാ​ട് കൃ​ഷി​ഭ​വ​ൻ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​നാ​ഘോ​ഷ​ത്തി​ൽ ഉ​ദ്ഘാ​ട​ക​നാ​യി എ​ത്തി​യ എംഎ​ൽഎയെ വേ​ദി​യി​ൽ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചതു ചൂ​ണ്ടിക്കാ​ട്ടി എംഎ​ൽഎ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട ആ​ളാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​വ​ഹേ​ളി​ക്ക​ണ​മെ​ന്നും മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ​യോ​ടൊ​പ്പം വേ​ദി പ​ങ്കി​ടു​ന്ന​തി​ന് ട്വന്‍റി 20 എ​ന്ന പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യു​ടെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ വി​ല​ക്കി​ക്കൊ​ണ്ട് പ്ര​സ്താ​വ​ന ഇ​റ​ക്കി​യെ​ന്നും ഇ​തി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ട്വന്‍റി 20 പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ തനിക്ക് സാ​മൂ​ഹ്യ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം​എ​ൽ​എ പ​രാ​തി ന​ൽ​കി​യ​ത്. എംഎ​ൽഎ​യും ട്വ​ന്‍റി 20യും ​ത​മ്മി​ലു​ള്ള തു​റ​ന്ന പോ​രി​ൽ ആ​ദ്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന പോ​ലീ​സ് കേ​സാ​ണി​ത്.