ചെ​ക്കും പണവും ത​ട്ടി​യെടുത്ത സം​ഭ​വം; ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ, ഏ​ഴു​പേ​ർ ഒളിവിൽ
Saturday, December 10, 2022 12:32 AM IST
ചെ​റാ​യി: നാ​ല്പ​ത്തി​യ​ഞ്ചു​കാ​ര​നെ കൊ​ച്ചി ന​ഗ​ര​ത്തി​ൽ നി​ന്ന് അ​യ​ന്പി​ള്ളി മ​ന​പ്പി​ള്ളി​യി​ലെ റി​സോ​ർ​ട്ടി​ലെ​ത്തി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചും 17 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും 9500 രൂ​പ​യും എ​ടി​എം കാ​ർ​ഡും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഒന്പ തംഗ സംഘത്തിലെ ര​ണ്ടു പേ​രെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തൃ​ശൂ​ർ ചി​റ​മ​ങ്ങാ​ട് തൈ​ക്കാ​ല അ​ബ്ദു​ൾ വ​ഹാ​ബ് (40), പ​ള്ളു​രു​ത്തി ത​ങ്ങ​ൾന​ഗ​ർ ഫ​ക്രു​ദ്ദീ​ൻ ത​ങ്ങ​ൾ (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചു പേ​ർ ഉൾ​പ്പെ​ടെ ഒ​ന്പ​തു പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ഏ​ഴു​ പേ​ർക്കായുള്ള അന്വേഷ ണം പോ​ലീ​സ് ഊർജിതമാക്കി.
ആ​ല​പ്പു​ഴ ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി​യും വൈ​റ്റി​ല​യി​ൽ താ​മ​സിക്കു​ന്ന​യാ​ളു​മാ​യ ബി​ജു ബാ​ല​നാണ് അക്രമത്തിന് ഇരയാ യത്. ക​ഴി​ഞ്ഞ മാ​സം 30ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.
ഒ​രു ​മാ​സം മു​ന്പ് പ​രി​ച​യപ്പെട്ട ഒ​ന്നാം പ്ര​തി വ​ഹാ​ബ് ആണ് ബി​ജു​വി​നെ റി​സോ​ർ​ട്ടി​ൽ കൂ​ട്ടി​ക്കൊ​ണ്ടുവ​ന്ന് സംഘത്തിലെ എ​ട്ടു പേർകൂടി ചേ​ർ​ന്ന് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​ 17 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് എ​ഴു​തി വാ​ങ്ങുകയാ യിരുന്നു.