റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
1247477
Saturday, December 10, 2022 12:32 AM IST
പറവൂർ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തെന്ന പരാതിയിൽ പോലീസ് കേസെടുത്തതിനാൽ എക്സൈസ് ഉദ്യോഗസ്ഥൻ വാണിയക്കാട് ആലിംഗപൊക്കം അറക്കപറമ്പിൽ എ.ജെ. അനീഷിനെ സസ്പെൻഡ് ചെയ്തു.
എക്സൈസ് കമ്മിഷണറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഒളിവിൽ കഴിയുന്ന അനീഷിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. നിലവിൽ അനീഷിനെതിരെ രണ്ടുകേസുകളാണ് പറവൂർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പരാതിക്കാരെ വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷം കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. പറവൂർ പോലീസ് സ്റ്റേഷൻ പരിധിക്കു പുറത്തുനടന്ന സംഭവങ്ങളിൽ ലഭിച്ച പരാതികൾ അതാതു പോലീസ് സ്റ്റേഷനുകളിലേക്കു കൈമാറും.
റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും ഒരു സ്ഥാപനത്തിലും ജോലി നൽകാമെന്നു പറഞ്ഞു വിവിധ കൈയിൽ ജില്ലകളിൽ നിന്നും 65-ഓളം പേരിൽ നിന്നും അനീഷ് പണം വാങ്ങിയതായി പരാതി ഉയർന്നിട്ടുണ്ട്.