ക​ഴി​ഞ്ഞ വ​ര്‍​ഷം സ​പ്ലൈ​കോ​യ്ക്ക് 665.72 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന
Tuesday, January 24, 2023 1:22 AM IST
കൊ​ച്ചി: ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 665.72 കോ​ടി രൂ​പ​യു​ടെ മാ​വേ​ലി നോ​ണ്‍ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ള്‍ സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലൂ​ടെ വി​ല്പ​ന ന​ട​ത്തി​യ​താ​യി ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ​. സ​ഞ്ജീ​ബ് പ​ട്‌​ജോ​ഷി. സ​പ്ലൈ​കോ പ​ര്‍​ച്ചേ​സ് വി​ഭാ​ഗം നേ​രി​ട്ട് വാ​ങ്ങി, കു​റ​ഞ്ഞ മാ​ര്‍​ജി​നി​ല്‍ വി​ല്പന ന​ട​ത്തു​ന്ന മു​പ്പ​തി​ല​ധി​കം അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് മാ​വേ​ലി നോ​ണ്‍ സ​ബ്‌​സി​ഡി വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ഫാ​സ്റ്റ് മൂ​വിംഗ് ക​ണ്‍​സ്യൂ​മ​ര്‍ ഗു​ഡ്‌​സ് ഇ​ന​ത്തി​ല്‍ വി​റ്റു​വ​ര​വ് 1081.53 കോ​ടി രൂ​പ​യും ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടേ​ത് 199.74 കോ​ടി രൂ​പ​യു​മാ​ണ്. സ​ബ്‌​സി​ഡി വെ​ളി​ച്ചെ​ണ്ണ ഒ​ഴി​കെ​യു​ള്ള ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളാ​യ സ​ബ്‌​സി​ഡി​യി​ത​ര വെ​ളി​ച്ചെ​ണ്ണ, തേ​യി​ല, ക​റി​പ്പൊ​ടി​ക​ള്‍, മ​സാ​ല, കാ​യം, ക​ടു​ക്, ജീ​ര​കം തു​ട​ങ്ങി​യ ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ല്പന​യാ​ണി​ത്.

3316 ട​ണ്‍ ശ​ബ​രി തേ​യി​ല​യു​ടെ വി​ല്പന​യും ഇ​ക്കാ​ല​യ​ള​വി​ല്‍ ന​ട​ന്നു. ശ​ബ​രി തേ​യി​ല വി​ല്പ​ന​യി​ല്‍ സ​പ്ലൈ​കോ​യ്ക്ക് 24.30 കോ​ടി രൂ​പ​യു​ടെ ലാ​ഭം നേ​ടാ​നാ​യ​താ​യി ഡോ.​ സ​ഞ്ജീ​ബ് പ​ട്‌​ജോ​ഷി പ​റ​ഞ്ഞു. ശ​ബ​രി ബ്രാ​ന്‍​ഡി​നു കീ​ഴി​ല്‍ ശ​ബ​രി സു​പ്രീം, ഗോ​ള്‍​ഡ്, ഹോ​ട്ട​ല്‍ ബെ​ന്‍​ഡ്, സൂ​പ്പ​ര്‍ ഫൈ​ന്‍ ഡ​സ്റ്റ് എ​ന്നീ പേ​രു​ക​ളി​ലാ​ണ് ശ​ബ​രി തേ​യി​ല വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​ന്‍ ബ്ലാ​ക്ക് ടീ, ​ഗോ​ള്‍​ഡ് ഫൈ​ന്‍ ബ്ലെ​ന്‍​ഡ് എ​ന്നീ പേ​രു​ക​ളി​ല്‍ സ​പ്ലൈ​കോ യു​എ​ഇ​യി​ലേ​ക്ക് തേ​യി​ല ക​യ​റ്റു​മ​തി ന​ട​ത്തു​ന്നു​ണ്ട്. 2022ല്‍ ​ഏ​ക​ദേ​ശം 100 കോ​ടി രൂ​പ​യു​ടെ മ​രു​ന്നു വി​ല്പ​ന​യും സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ലൂ​ടെ ന​ട​ത്തി. 921.7 കോ​ടി രൂ​പ​യു​ടെ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളാ​ണ് 2022ല്‍ ​വി​ത​ര​ണം ചെ​യ്ത​ത്.