റി​പ്പ​ബ്ലിക് ദി​നത്തിൽ ടിക്കറ്റ് നിരക്ക് ഇളവുമായി കൊച്ചി മെ​ട്രോ
Tuesday, January 24, 2023 1:22 AM IST
കൊ​ച്ചി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​യി ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് കൊ​ച്ചി മെ​ട്രോ. അ​ന്നേ ദി​വ​സം മെ​ട്രോ യാ​ത്ര​യ്ക്കാ​യു​ള്ള പ​ര​മാ​വ​ധി ടി​ക്ക​റ്റ് നി​ര​ക്ക് 30 രൂ​പ ആ​യി​രി​ക്കും. 40, 50, 60 രൂ​പ ടി​ക്ക​റ്റു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 10, 20, 30 രൂ​പ വീ​തം ഇ​ള​വും ല​ഭി​ക്കും. മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് പ​ത്തു രൂ​പ​യാ​യി തു​ട​രും. രാ​വി​ലെ ആ​റു മു​ത​ല്‍ എ​ട്ടു വ​രെ​യും രാ​ത്രി മു​ത​ല്‍ 11 വ​രെ​യു​മു​ള്ള 50 ശ​ത​മാ​നം ഇ​ള​വ് തു​ട​രും.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക നി​ര​ക്കി​നും ഈ ​സ​മ​യ​ങ്ങ​ളി​ല്‍ 50 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. ഇ​പ്ര​കാ​രം ആ​ലു​വ മു​ത​ല്‍ എ​സ് എ​ന്‍ ജം​ഗ്ഷ​ന്‍ വ​രെ രാ​വി​ലെ ആ​റു മു​ത​ല്‍ എ​ട്ടു വ​രെ​യും രാ​ത്രി മു​ത​ല്‍ 11 വ​രെ​യും വെ​റും 15 രൂ​പ നി​ര​ക്കി​ല്‍ യാ​ത്ര ചെ​യ്യാം. 26ന് ​പു​തു​താ​യി കൊ​ച്ചി വ​ണ്‍ കാ​ര്‍​ഡ് വാ​ങ്ങു​ന്ന​വ​ര്‍​ക്ക് കാ​ര്‍​ഡ് നി​ര​ക്കും വാ​ര്‍​ഷി​ക ഫീ​സും ഉ​ള്‍​പ്പെ​ടെ 225 രൂ​പ കാ​ഷ്ബാ​ക്ക് ആ​യി ല​ഭി​ക്കും.