ഇ​ന്ത്യാ ബോ​ട്ട് ആ​ന്‍​ഡ് മ​റൈ​ന്‍ ഷോ 27 ​മു​ത​ല്‍
Tuesday, January 24, 2023 1:22 AM IST
കൊ​ച്ചി: ഇ​ന്ത്യാ ബോ​ട്ട് ആ​ന്‍​ഡ് മ​റൈ​ന്‍ ഷോ​യു​ടെ (ഐ​ബി​എം​എ​സ്) അ​ഞ്ചാ​മ​ത് എ​ഡി​ഷ​ന്‍ 27 മു​ത​ല്‍ 29 വ​രെ മ​റൈ​ന്‍ ഡ്രൈ​വ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. 27ന് ​രാ​വി​ലെ 11നു ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. നേ​വി, കോ​സ്റ്റ് ഗാ​ര്‍​ഡ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കും.

നീ​ള​മേ​റി​യ ക​ട​ല്‍​ത്തീ​ര​മു​ള്ള​തി​നാ​ല്‍ ദ​ക്ഷി​ണേ​ന്ത്യ​യു​ടെ മാ​രി​ടൈം ക​വാ​ട​മാ​യ കേ​ര​ള​ത്തി​ലെ ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും ഉ​പ​യോ​ഗയോഗ്യ​മാ​യ തു​റ​മു​ഖ​മാ​യ കൊ​ച്ചി​യാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ന് വേ​ദി​യാ​ണെ​ന്ന​ത് ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്ന് സം​ഘാ​ട​ക​രാ​യ ക്രൂ​സ് എ​ക്‌​സോ​പ​സ് ഡ​യ​റ​ക്ട​ര്‍ ജോ​സ​ഫ് കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു. ആ​ഗോ​ള മാ​രി​ടൈം ക​പ്പ​ല്‍​പ്പാ​ത​യോ​ടു​ള്ള സാ​മീ​പ്യ​വും പാ​ശ്ചാ​ത്യ​പൗ​ര​സ്ത്യ​രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ലെ ക​ച്ച​വ​ട​മാ​ര്‍​ഗ​ത്തി​ലെ ത​ന്ത്ര​പ​ര​മാ​യ കി​ട​പ്പും കൊ​ച്ചി​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട്. ‍ സ്പീ​ഡ് ബോ​ട്ടു​ക​ള്‍, എ​ന്‍​ജി​നു​ക​ള്‍, നാ​വി​ഗേ​ഷ​ന​ല്‍ സി​സ്റ്റ​ങ്ങ​ള്‍, ഉ​പ​ക​ര​ണ​ങ്ങ​ള്‍, മ​റ്റു സേ​വ​ന​ദാ​താ​ക്ക​ള്‍ എ​ന്നി​വ​യ്ക്ക് കൊ​ച്ചി ആ​സ്ഥാ​ന​മാ​യി വ​ന്‍​ഡി​മാ​ന്‍​ഡാ​മു​ള്ള​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബോ​ട്ടു​ക​ള്‍​ക്കും മ​റൈ​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കു​മെ​ന്ന​തി​നു പു​റ​മെ എ​ല്ലാ​യി​നം വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്‌​സി​നും ഐ​ബി​എം​എ​സ് വേ​ദി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.